KeralaLatestThiruvananthapuram

അനന്തപുരി ജവാൻസ്‌ ജനസേവനത്തിന് ഒരുങ്ങുന്നു

“Manju”

ഷൈജു വർക്കല

തിരുവനന്തപുരം കേന്ദ്രമാക്കി അനന്തപുരി ജവാൻസ്‌ എന്ന പേരിൽ CRPF ന്റെ സർവീസിൽ ഉള്ളവരുടെയും വിരമിച്ചവരുടെയും കൂട്ടായ്മ ജനസേവനത്തിനായി ഒരുങ്ങിയിരിക്കുന്നു. നിർദ്ധനർ, നിരാലംഭർ, ശാരീരിക വൈകല്യം ഉള്ളവർ എന്നി വിഭാഗത്തിൽ പെട്ടവർക്ക് സഹായം ചെയ്യുക, കലാ – കായിക – ശാസ്ത്ര -സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക, നിർധനരായ രോഗികൾക്ക് ചികിത്സ സഹായം ചെയ്യുക, CRPF ഇൽ നിന്നും വിരമിച്ചവരുടെ ക്ഷേമം തുടങ്ങി ഒട്ടനവധി നല്ല ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി ആണ് അനന്തപുരി ജവാൻസ്‌ എന്ന CRPF കൂട്ടായ്മ തിരുവനന്തപുരത്തു ആരംഭിച്ചിരിക്കുന്നത്. ഈ വരുന്ന ജൂൺ 11 ന് ബഹുമാനപെട്ട സ്ഥലം MLA അഡ്വ. V.K. പ്രശാന്ത് അവർകളുടെ സാന്നിധ്യത്തിൽ രാവിലെ 10 മണിക്ക് നാട്ടിൽ അവധിയിൽ ഉള്ള CRPF ജവാന്മാരും, വിരമിച്ച അംഗങ്ങളും ഒരുമിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും രക്തദാനം നടത്തി അനന്തപുരി ജവാൻ എന്ന പേര് തിരുവനന്തപുരത്തു മുദ്ര കുത്തിക്കാൻ പോകുന്നു. സ്വന്തം രാജ്യ സേവനത്തിനു വേണ്ടി വീടും വീട്ടുകാരെയും പിരിഞ്ഞ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളായ ജമ്മു കശ്മീർ പോലുള്ള തീവ്രവാദ പ്രദേശത്തു നിന്നും ഛത്തിസ്ഗഢ്, ജാർഖണ്ഡ് പോലുള്ള നക്സൽ ബാധിത പ്രദേശത്തും വിന്യസിച്ചിരിക്കുന്ന ഇവർ സ്വന്തം നാടിനു വേണ്ടി ഇങ്ങനെയൊക്കെ നല്ല കാര്യങ്ങൾ ചെയ്യുന്നതിനു സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അതുപോലെ സെലിബ്രിറ്റികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

 

Related Articles

Back to top button