KannurLatest

കോവിഡിൽ പേടിച്ചിരിക്കുന്ന തിരൂരിൽ തെരുവ് നായയുടെ കടിയേറ്റ് 8 പേർ ആശുപത്രിയിലായി

“Manju”

പി.വി.എസ്

മലപ്പുറംം: തിരൂരിൽ ഒരു വശത്ത് കോവിഡെങ്കിൽ മറു വശത്ത് തെരുവ് നായ അക്രമണ ഭീതിയിലായിരിക്കുകയാണ് തിരൂർ നഗരം. ഇന്നലെയും ഇന്നുമായി എട്ട് പേരാണ് തെരുവ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ .ഇന്നലെ പയ്യനങ്ങാടി , കോട്ട്, മുത്തൂർ ഭാഗങ്ങളിലാണ് നായ അക്രമണമുണ്ടായത്. മുത്തൂർ വാരിയത്ത് കോർട്ടേഴ്സിൽ കുട്ടന്‍റെ ഭാര്യ സിനി(25) , താമ്മൽ ഇല്ലത്തു വളപ്പിൽ പാത്തുമ്മു (75) , സി.ടി. മോഹനന്റെ മകൾ അമയ (എട്ട് ) , അബ്ദുവിന്‍റെ ഭാര്യ റാബിയ (58) എന്നിവർക്കാണ് ഇന്ന് കടിയേറ്റത്. നായക്കളെ കൊല്ലാൻ പാടില്ലെന്ന നിയമം കാട്ടി കൈ മലർത്തുകയാണ് നഗരസഭ. നാട്ടുകാർ തന്നെ സ്വയം , അക്രമകാരിയായ നായയെ പിടികൂടുവാനുള്ള ശ്രമം നടത്തുന്നുണ്ട്

Related Articles

Back to top button