KeralaLatest

വീട്ടമ്മയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

“Manju”

 

കിളിമാനൂർ കാട്ടുംപുറം മൂർത്തിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ ആത്മഹത്യക്ക് കാരണക്കാരനായ കുമ്മിൾ വില്ലേജിൽ ഈട്ടിമൂട് അശ്വതി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന അരുൺ എസ്സ് നായർ (27) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയുമായി വർഷങ്ങളായി ഇയാൾ ബന്ധം പുലർത്തി വരികയും, യുവതിയുടെ ആഭരണങ്ങളും പണവും കൈയ്ക്കലാക്കിയ ശേഷം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്.ഒരു വർഷം മുമ്പ് പ്രതിയും മരിച്ച വീട്ടമ്മയും ഉൾപ്പെടെ പ്രദേശവാസികൾ ചേർന്ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വിനോദ യാത്രയ്ക്ക് പോയിരുന്നു. ഈ സമയം കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ വച്ചായിരുന്നു ആദ്യമായി വീട്ടമ്മയെ പ്രതി പീഡിപ്പിച്ചത്. ഇയാൾ  പ്രദേശത്തെ നിരവധി വീടുകളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായി ഫാമുകളിൽ നിന്ന് പാൽ വീടുകളിൽ എത്തിച്ച് കൊടുക്കുന്ന പണിയും ചെയ്തിരുന്നു. ഇതിന്റെ മറവിൽ പ്രദേശത്തെ പല സ്ത്രീകളുമായി പ്രതി ചങ്ങാത്തം കൂടുകയും എല്ലാവരുടെയും ഇടയിൽ നല്ല വ്യക്തിത്വം ഉണ്ടാക്കി എടുക്കുകയുമായിരുന്നു. യുവതി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതിയും മറ്റൊരു പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടന്നിരുന്നു. മരണപ്പെട്ട യുവതിയുടെ പക്കൽ നിന്നും യുവതിയുടെതായി കണ്ടെടുത്ത കത്തിൽ പ്രതിയുടെ പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വീശദികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. യുവതി മരണപ്പെട്ട ദിവസം പ്രതി എല്ലാ കാര്യങ്ങൾക്കുമായി നാട്ടുക്കാർക്കൊപ്പം ഉണ്ടായിരുന്നു. പോലീസ് തന്നിലേക്ക് അന്വേഷണം നടത്തുന്ന വിവരം മനസിലാക്കി എറണാകുളത്തുള്ള സുഹൃത്തിന്റെ അടുത്തേക്ക് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ സി ഐ കെ.ബി. മനോജ്കുമാർ. എസ് ഐ പ്രൈജു,സുരേഷ്കുമാർ, റാഫി, സി പി ഒ മാരായ പ്രദീപ്, സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ പോലീസ് കന്യാകുമാരിലും മറ്റും കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയ ശേഷം ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button