IndiaLatest

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി 18 ആക്കണം

“Manju”

ഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 ല്‍ നിന്ന് പതിനെട്ടാക്കാന്‍ നിര്‍ദേശിച്ച്‌ പാര്‍ലമെന്ററി സമിതി. ജനാധിപത്യ വ്യവസ്ഥിതിയില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം. സ്ഥാനാര്‍ഥി പ്രായപരിധി കുറയ്ക്കുന്നതിലൂടെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ നയ രൂപീകരണത്തില്‍ പ്രതിഫലിപ്പിക്കുമെന്ന പ്രതീക്ഷയാണ് പാനല്‍ മുന്നോട്ട് വയക്കുന്നത്.

കാനഡ, ഓസ്‌ട്രേലിയ യുകെ എന്നീ രാജ്യങ്ങിലെ തിരഞ്ഞെടുപ്പു പ്രക്രിയയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വിശ്വാസവും ഉത്തരവാദിത്തവുമുള്ള യുവാക്കള്‍ ജനാധിപത്യ വ്യവസ്ഥയില്‍ പങ്കാളികളാകുന്നത് മികച്ചതാണെന്നാണ് തെളിയിക്കുന്നതാണ് ഈ രാജ്യങ്ങളിലെ ജനപ്രതിനിധികളെന്നും പാര്‍ലമെന്റില്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 25 വയസാണ് നിലവില്‍ രാജ്യ സഭയിലും ലോകസഭയിലും മത്സരിക്കാനുള്ള പ്രായപരിധി.

Related Articles

Back to top button