KeralaLatest

മിണ്ടാപ്രാണികളോട് വീണ്ടും അക്രമം

“Manju”

പത്തനാപുരം ∙ ഒരു മാസം മുൻപ് ഓലപ്പാറ വനത്തിൽ ആന ചെരിഞ്ഞതും കൈതച്ചക്കയിൽ വച്ച പടക്കം കടിച്ചു മുറിവേറ്റമുറിവേറ്റതിനാലെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പാടം ഇര…പാടം ഇരുട്ടുതറ പറങ്കാംവിള വീട്ടിൽ അനുമോൻ (39), മലയുടെ കിഴക്കതിൽ വീട്ടിൽ ശരത് (24), നിരത്തുപാറ വീട്ടിരഞ്ജിത്ത് (26) എന്നിവരാണു പിടിയിലായത്. പ്രദേശവാസികളായ രാധാകൃഷ്ണപിള്ള രാജേഷ് എന്നിവർ ഒളിവിലാണ്. പടക്കം കടിച്ചു വായിൽ മുറിവേറ്റ കാട്ടാന ഭക്ഷണം കഴിക്കാനാകാതെ അലഞ്ഞു നടന്ന ശേഷം ചെരിയുകയായിരുന്നു. വെടിവച്ചു മയക്കിയ ശേഷം ചികിത്സിക്കാനുള്ള ശ്രമം ആനയുടെ ആരോഗ്യനില മോശമായതിനാൽ നടന്നില്ല.

പ്രതികളിൽ നിന്നു പടക്കം നിറച്ചു കൊടുക്കാൻ സൂക്ഷിച്ചിരുന്ന കൈതച്ചക്കകളും പിടിച്ചെടുത്തു. പാടം വെള്ളംതെറ്റി ഭാഗത്താണ് ഇവർ കൈതച്ചക്കയിൽ പടക്കം നിറച്ചു വച്ചത്. പടക്കം കടിച്ച സ്ഥലത്തു നിന്ന് 15 കിലോമീറ്റർ മാറി വനത്തിലാണ് ആന ചെരിഞ്ഞത്. മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button