KeralaLatestThrissur

കിസാന്‍ സമ്മാന്‍ നിധി ഇനി വീട്ടിലെത്തും

“Manju”

ശ്രീജ.എസ്

തൃശൂര്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വീട്ടിലിരുന്ന് പിന്‍വലിക്കാന്‍ ഐപിപിബി സൗകര്യം ഒരുക്കി തപാല്‍ വകുപ്പ്. കിസാന്‍ സമ്മാന്‍ നിധി ഉപഭോക്താക്കള്‍ പോസ്റ്റ് ഓഫീസിലേക്ക് വിളിച്ചറിയിച്ചാല്‍ പണവുമായി പോസ്റ്റുമാന്‍ വീട്ടിലെത്തും.

തപാല്‍ വകുപ്പിന്റെ ആധാര്‍ എനേബില്‍ഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) ലോക്ഡൗണ്‍ കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് എക്കൗണ്ടുകളില്‍ നിന്നും ബയോമെട്രിക് സംവിധാനം വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് എഇപിഎസ്. ഈ സംവിധാനം ഉപയോഗിച്ചാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പോലുള്ള സബ്‌സിഡികള്‍ തപാല്‍വകുപ്പ് വീട്ടിലെത്തിക്കുന്നത്.

പദ്ധതിയുടെ ഗുണഭോക്താക്കള്‍ സമീപത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ പോസ്റ്റുമാന്‍ പണം വീട്ടിലെത്തിക്കും. കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന് സുരക്ഷിതമായി ബാങ്ക് എക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ഈ സൗകര്യം ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.

Related Articles

Back to top button