IndiaLatest

കൊവിഡ് ബാധിച്ച്‌ ബി.എസ്.എഫ് ജവാന്‍ മരിച്ചു

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച്‌ ബി.എസ്.എഫ് ജവാന്‍ വിനോദ് കുമാര്‍ പ്രസാദ് (35) മരിച്ചു. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച വിനോദിന്റെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ബി.എസ്.എഫില്‍ ഇതുവരെ മൂന്ന് പേരാണു കൊവിഡ് ബാധിച്ചു മരിച്ചത്. കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ മരിച്ച ജവാന്‍മാരുടെ എണ്ണം 14 ആയി. മരിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ നാലും.

കാശ്മീരില്‍ ജോലി ചെയ്യുന്ന 28 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ ആറിന് കൊവിഡ് ബാധിച്ച്‌ മരിച്ച കോണ്‍സ്റ്റബിളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ പലര്‍ക്കും രോഗം പിടിപെട്ടതായാണ് വിലയിരുത്തല്‍. 90 ആംഡ് ബറ്റാലിയനില്‍പ്പെട്ടവരാണിവര്‍. രാജ്യത്ത് 516 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 353 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button