KeralaLatest

ലാപ്ടോപ് എത്തുന്നത് 11,500 രൂപയ്ക്ക്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ പഠനം സജീവമായിരിക്കെ വിദ്യാര്‍ഥികള്‍ക്കു വെറും 11,500 രൂപയ്ക്കു ലാപ്ടോപ് നല്‍കാനുള്ള കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡായ കൊക്കോണിക്സിന്റെ ശ്രമം വൈകും. കോവിഡ് മൂലം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെ (ബിഐഎസ്) നടപടികള്‍ പൂര്‍ത്തിയാകാത്തതാണു കാരണം. ബിഐഎസിന്റെ ഓഫിസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. അംഗീകാരം ലഭിക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണു സൂചന. അതിനു ശേഷമേ ലാപ്ടോപ് വിപണിയില്‍ എത്തിക്കാന്‍ കഴിയൂ. ലാപ്ടോപ്പുകള്‍‌ക്ക് ഏറെ ആവശ്യക്കാരുള്ളപ്പോഴാണ് ഈ കാലതാമസം. കെല്‍ട്രോണിന് ഓഹരി പങ്കാളിത്തമുള്ള കമ്പനി 11,500 രൂപയ്ക്കും 15,000 രൂപയ്ക്കും 2 മോഡലാണു പുറത്തിറക്കുന്നത്. 72 ജീവനക്കാരാണു മണ്‍വിളയിലെ യൂണിറ്റില്‍. അനുമതി ലഭിച്ചാല്‍ ഒരു മാസം 30,000 ലാപ്ടോപ്പുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി, രാജ്യാന്തര ഐടി കമ്പനിയായ യുഎസ് ടി ഗ്ലോബല്‍, സ്റ്റാര്‍ട്ടപ് സ്ഥാപനമായ ആക്സിലറോണ്‍ എന്നിവര്‍ ചേര്‍ന്നുള്ള കമ്പനിയാണു ലാപ്ടോപ് നിര്‍മിക്കുന്നത്.

Related Articles

Back to top button