KeralaLatest

ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിക്കാം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ വീട്ടില്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടും എം.എല്‍.എമാരുടെ പ്രത്യേക വികസന നിധിയും വിനിയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുവായനശാലകള്‍, തദ്ദേശ സ്വയംഭണ സ്ഥാപനങ്ങള്‍, സഹകരണ-സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, അങ്കണവാടികള്‍, മ​റ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍- ടി.വി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഫണ്ട് വിനിയോഗിക്കാനാണ് അനുമതി.

കുട്ടികള്‍ക്ക് ലാപ്ടോപ്പുകള്‍ വാങ്ങുന്നതിന് കുടുംബശ്രീ, കെ.എസ്.എഫ്.ഇ എന്നിവ ഒരുമിച്ച്‌ പ്രത്യേക പദ്ധതി നടപ്പാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി, ലാപ്‌ടോപ്പ്, സ്‌മാര്‍ട്ട് ഫോണ്‍ മുതലായവ ലഭ്യമാക്കാനായി ഇ-വിദ്യാരംഭം പദ്ധതിക്ക് പൊലീസ് രൂപം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് പ്രധാന പരിഗണന. കുട്ടികള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ 140 ഫോണുകള്‍ കൈമാറും.

കൊവിഡ് പാക്കേജില്‍ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള വായ്പാ പദ്ധതിയായ സി.എം സഹായഹസ്തത്തില്‍ 24.8 ലക്ഷം സ്ത്രീകളുടെ 1869.60 കോടി രൂപയുടെ വായ്പാ അപേക്ഷ ബാങ്കുകളിലെത്തിച്ചു.1060 കോടി രൂപ ബാങ്കുകള്‍ അനുവദിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button