KeralaLatest

വൈഷ്‌ണോദേവീ ക്ഷേത്രം; നാല് മാസത്തിനിടെ ദര്‍ശനം നടത്തിയത് 33 ലക്ഷം ഭക്തര്‍

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത് ലക്ഷങ്ങള്‍.ജനുവരി ഒന്ന് മുതല്‍ മെയ് 15 വരെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലധികം തീര്‍ത്ഥാടകരെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ നാല് ലക്ഷത്തിലധികം പേരുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് മികച്ച അനുഭവ നല്‍കുന്നതിനായി വികസന പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ പുരോഗമിക്കുകയാണെന്ന് ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍ഷുല്‍ ഗാര്‍ഗ് പറഞ്ഞു. ഈ വര്‍ഷം ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകാാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം എത്തുന്നവരുടെ എണ്ണം ഈ വര്‍ഷം ആദ്യം 15,000 ആയിരുന്നത് ഇപ്പോള്‍ 30,000 ആയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യത്തെ നാല് മാസത്തിനുള്ളില്‍ 29 ലക്ഷം തീര്‍ത്ഥാടകരാണ് വൈഷ്‌ണോദേവി ക്ഷേത്രം ദര്‍ശിച്ചത്. 2022-ലെ ആകെ കണക്ക് 91.24 ലക്ഷമായിരുന്നു. കഴിഞ്ഞ ഒമ്ബത് ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്.

 

Related Articles

Back to top button