KeralaLatest

ടി വി ചലഞ്ചുമായി സുരാജ് വെഞ്ഞാറമൂട് ഒന്നാം ഘട്ടം പത്തു ടി വി കള്‍ കൈമാറി

“Manju”

സിന്ധുമോള്‍ ആര്‍

വെഞ്ഞാറമൂട്: ടി.വി ചലഞ്ചുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍, സ്കൂളുകള്‍, മറ്റു പഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പഠന സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി ഒന്നാം ഘട്ടം പത്തു ടിവികള്‍ ഡി.കെ മുരളി എം.എല്‍.എക്ക് കൈമാറി. സുരാജിന്‍റെ വീട്ടില്‍ നടന്ന പരിപാടിയില്‍ റോട്ടറി ക്ലബ്‌ സെക്രട്ടറി വി.വി. സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കിഷോര്‍, ആറ്റിങ്ങല്‍ നഗരസഭാംഗം സി.ജെ. രാജേഷ് കുമാര്‍, ജനമൈത്രി പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുത്തു.

വെഞ്ഞാറമൂട് പൊലീസ്, ജെ.വി.സി ഫിസ ഗ്രൂപ്പ്, യു.എ.ഇയിലെ വെഞ്ഞാറമൂട് സ്വദേശികളുടെ കൂട്ടായ്മയായ വേനല്‍ കൂട്ടായ്മയും പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. വെഞ്ഞാറമൂട് സര്‍ക്കാര്‍ യു.പി സ്കൂളിലേക്കുള്ള ടിവി പി.ടി.എ പ്രസിഡന്‍റ്‌ ഷിഹാസും, യുവജന സംഘടനകള്‍ക്കുള്ള ടിവി വൈ.വി. ശോഭകുമാറിനും, വിദ്യാര്‍ത്ഥി സംഘടനക്കുള്ള ടിവി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും ഡി.കെ. മുരളി എം.എല്‍.എ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഒന്നാം ഘട്ടമെന്ന നിലയ്ക്കാണ് ഇപ്പോള്‍ പത്ത് ടിവികള്‍ കൈമാറിയതെന്നും അടുത്ത ഘട്ടം കൂടുതല്‍ ടിവികള്‍ കൈമാറുമെന്നും സുരാജ് പറഞ്ഞു.

Related Articles

Back to top button