IndiaLatest

കാശ്‌മീരില്‍ വീണ്ടും പാക് വെടിവയ്പ്പ്,​ കരസേന ജവാന് വീരമൃത്യു,​ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് സേനാവൃത്തങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ കരസേന ജവാന്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാന്മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ ജവാന്മാരെ ഉദ്ദംപൂരിലെ കരസേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രണ്ടായിരത്തിലേറെ തവണ അതിര്‍ത്തിയില്‍ പലയിടത്തായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് സേനാവൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പൂഞ്ചിലെ ഷാപൂര്‍ കിര്‍നി മേഖലയില്‍ നിയന്ത്രണരേഖക്ക് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാന്‍ സേന വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. ജൂണ്‍ നാലിനും പത്തിനും ജമ്മുകാശ്മീരിലെ രജൗരി ജില്ലയില്‍‍ പാക്കിസ്ഥാന്‍ സേന നടത്തിയ ആക്രമണങ്ങളില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ന്നിരുന്നു.

Related Articles

Back to top button