KottayamLatest

ശാന്തിഗിരി കര്‍ക്കടക ചികിത്സാചരണത്തിന് കോട്ടയത്ത് തുടക്കമായി

“Manju”

കോട്ടയം : പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗത്തെ മുന്‍ നിര്‍ത്തി ശാന്തിഗിരിയുടെ നേതൃത്വത്തിലുള്ള കര്‍ക്കടക ചികിത്സാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോട്ടയം യൂണിറ്റ് പ്രസിഡന്റ്‌  ഹാജി. എം.കെ. ഖാദർ കർക്കടക കഞ്ഞി കിറ്റ്, ചെയർപേഴ്സണിൽ നിന്ന് ഏറ്റുവാങ്ങി.

നിത്യജീവിതത്തിലെ അദ്ധ്വാനവും, വ്യായാമക്കുറവും മാനസീക സമ്മര്‍ദ്ദവും തെറ്റായ ഭക്ഷണ രീതികളും മനുഷ്യശരീരത്തില്‍ വിഷാംശങ്ങളടി‍ഞ്ഞുകൂടി പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ഓരോ വര്‍ഷത്തിലും അത്യുഷ്ണം കഴിഞ്ഞ് വരുന്ന വര്‍ഷകാലഋതുവിന് ശേഷമാണ് ആരോഗ്യം ക്രമേണ മെച്ചപ്പെടുന്നത്. ആ കാലഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന ഉപാപചയ മാലിന്യങ്ങളും വിഷാംശങ്ങളും നിര്‍മ്മാര്‍ജ്ജനംചെയ്ത് നല്ല ആരോഗ്യം വീണ്ടെടുക്കുക എന്ന പരമ്പരാഗത ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ശാന്തിഗിരി സംസ്ഥാനത്തുടനീളം കര്‍ക്കടക ചികിത്സാചരണം സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ക്കടക ചികിത്സാചരണത്തിന്റെ ഭാഗമായി കര്‍ക്കടക കഞ്ഞിയുടെ വിതരണവും ശാന്തിഗിരി സംഘടിപ്പിക്കുന്നു.

Related Articles

Back to top button