KeralaLatest

സംസ്ഥാനത്ത്  ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിനിക്കാണ് (49) സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 8 പേരാണ് നിലവിൽ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസവും രണ്ട് തിരുവനന്തപുരം സ്വദേശികൾക്ക് സിക്ക രോഗം സ്ഥിരീകരിച്ചിരുന്നു. കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടർ (31) എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

കൊറോണയേക്കാൾ അപകടകാരിയാണ് സിക്ക വൈറസ് എന്നാണ് ആരോഗ്യവിദഗ്ധരുടെ പഠനം. അതേസമയം രോഗത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

Related Articles

Back to top button