Latest

പ്രശസ്ത സംഗീത സംവിധായകന്‍ ഐസക്ക് തോമസ് കോട്ടുകപ്പള്ളി അന്തരിച്ചു

“Manju”

പ്രശസ്ത സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക്ക് തോമസ് കോട്ടുകപ്പള്ളി അന്തരിച്ചു. കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച ഐസക്ക് തോമസ് ചെന്നൈയിലായിരുന്നു താമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തില്‍ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി.

സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതല്‍ തന്നെ ഇഷ്ടവിനോദങ്ങളായിരുന്നു. കൈരളി ചാനലിന്റെ സിഗ്നേച്ചര്‍ സോങ്ങായ ‘നീലവാനിനു കീഴിലായ്…’ ഒരുക്കിയത് ഐസക് തോമസ് കോട്ടുകപ്പള്ളിയാണ്. കെ .ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തി. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.

അരവിന്ദന്റെ തമ്പില്‍ അസിസ്റ്റന്‍റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്. തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി (ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004))

Related Articles

Back to top button