KeralaLatest

ആദരവ് ഏറ്റുവാങ്ങി പ്രവർത്തകർ ; ബി ഡി കെ ലോക രക്തദാതൃ ദിനാഘോഷം സംഘടിപ്പിച്ചു.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ : ഗൾഫിൽ ഹൃദയഘാതം മൂലം മരിച്ച ബി ഡി കെ കോർഡിനേറ്റർ നിതിനിന്റെ സ്മരണയ്ക്കായി ജില്ലയിലെ വിവിധ ബ്ലഡ്‌ ബാങ്കുകളിൽ രക്തം ദാനം ചെയ്തു ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ ലോക രക്തദാതൃ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ തല ഉദ്ഘാടനം കണ്ണൂർ എ കെ ജി ആശുപത്രിയിൽ പുഴാതി പഞ്ചായത്ത്‌ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഷിബി പി വർഗീസ് രക്തം ദാനം ചെയ്തു നിർവ്വഹിച്ചു. കണ്ണൂർ താലൂക്ക് പ്രസിഡന്റ് മുബാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി നൗഷാദ് ബായക്കാൽ, ജില്ലാ പ്രസിഡന്റ് വി പി സജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, താലൂക്ക് സെക്രട്ടറി സ്വരൂപ്‌ കേശവൻ ചിറക്കൽ, അനസ് കണ്ണപുരം, ഷബീർ കുഞ്ഞിപ്പള്ളി, തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പിന് ധനേഷ്, അബു ഷാം, സായി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ടീം സഫാരി കണ്ണൂർ, വൈറ്റ് ഗാർഡ് പള്ളിപ്രം, സ്നേഹ സ്പർശം വളപട്ടണം, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
തലശ്ശേരി സഹകരണ ആശുപത്രിയിൽ നടന്ന ക്യാമ്പ് സമീർ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. സഫീർ പാനൂർ, നിഗിൽ രവീന്ദ്രൻ, റിയാസ് സംസാരിച്ചു.. പരിയാരം ഗവ മെഡിക്കൽ കോളേജിൽ നടന്ന ക്യാമ്പിന് അജീഷ് തടിക്ക്‌ടവ്, അനൂപ് സുശീലൻ എന്നിവർ നേതൃത്വം നൽകി. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നടന്ന ക്യാമ്പിന് അശ്വിൻ നാഥ്‌, ഇബ്രാഹിം കാങ്കോൽ നേതൃത്വം നൽകി.
15 നു പരിയാരം ഗവ മെഡിക്കൽ കോളേജിലും കണ്ണൂർ എ കെ ജി ആശുപത്രിയിലും 16 നു കണ്ണൂർ ജില്ലാ ആശുപത്രിയിലും 17 നു
കോടിയേരി മലബാർ ക്യാൻസർ സെന്റർ, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ് നടക്കും.
മികച്ച രക്തദാന പ്രവർത്തകർക്ക് ഏർപ്പെടുത്തിയ പരിയാരം ഗവ മെഡിക്കൽ കോളേജിന്റെ ആദരവ് ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് തടിക്കടവും മലബാർ കാൻസർ സെന്ററിന്റെ ആദരവ് ജില്ലാ വൈസ് പ്രസിഡന്റ് സമീർ പെരിങ്ങാടി, സഫീർ പാനൂർ, നിഖിൽ രവീന്ദ്രൻ എന്നിവരും കൊടക്കടവ് കൗക്ക്‌ബിൾ ഹുദാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരവ് സംസ്ഥാന രക്ഷാധികാരി നൗഷാദ് ബായക്കാൽ, അനസ് കണ്ണപുരം, ഷബീർ കുഞ്ഞി പള്ളി എന്നിവരും പാനൂർ സി എച് സെന്ററിന്റെ ആദരവ് ജില്ലാ വൈസ് പ്രസിഡന്റ് സമീർ പെരിങ്ങാടിയും , ജില്ലാ സെക്രട്ടറി സഫീർ പാനൂരും ഏറ്റുവാങ്ങി.

 

 

Related Articles

Back to top button