KeralaLatest

കേരളത്തിലെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 58 ആക്കണമെന്ന്

“Manju”

ശ്രീജ.എസ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 58 ആക്കണമെന്ന് വിദ​ഗ്ധസമിതിയുടെ ശുപാര്‍ശ. ചെലവ് ചുരുക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് ഇതടക്കം നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതോടെ വര്‍ഷം 5265.97 കോടി രൂപ ലാഭിക്കാമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് കൂടി മുന്‍നിര്‍ത്തി സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുളള നിരവധി ശുപാര്‍ശകളാണ് വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ടിലുളളത്. സിഡിഎസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണിയാണ് സമിതി അധ്യക്ഷന്‍. അന്തിമറിപ്പോര്‍ട്ട് അടുത്തമാസമാണ് നല്‍കുക. അതേസമയം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പരി​ഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. മറ്റ് ശുപാര്‍ശകള്‍ ധനവകുപ്പ് പരിശോധിക്കുമെന്നും മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും ഐസക്ക് പറഞ്ഞു.

കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍പ്രായം. ഇത് രണ്ടുവര്‍ഷം കൂട്ടിയാല്‍ പെന്‍ഷന്‍ ആനുകൂല്യമായി ഉടന്‍ നല്‍കേണ്ട തുക ലാഭിക്കാം.
എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെ അനിയന്ത്രിതമായി അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തണം. രണ്ടുവര്‍ഷത്തേക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ പാടില്ല.

ലീവ് സറണ്ടര്‍ (അവധിയാനുകൂല്യം) നിര്‍ത്തണം. ഇത് കേരളത്തില്‍ മാത്രമേയുള്ളൂ. സേവനകാലത്താകമാനം 300 അവധിയേ കൂട്ടിവെക്കാന്‍ അനുവദിക്കാവൂ. അവധിയെടുക്കാത്തതിന് എല്ലാവര്‍ഷവും പണം നല്‍കരുത്.

വിരമിക്കുമ്പോള്‍ മാത്രം മതി. സ്ഥിതിഗതി സാധാരണ തോതിലാകും വരെ അവധി ആനുകൂല്യം നല്‍കരുത്. പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചാക്കണം. ആവശ്യമെങ്കില്‍ ശനിയാഴ്ച വീട്ടിലിരുന്ന് ജോലി അനുവദിക്കണം. ഇത് പ്രവര്‍ത്തനച്ചെലവും ഇന്ധനച്ചെലവും കുറയ്ക്കും.

ഒരു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍, പദവി ഉയര്‍ത്തല്‍, പുതിയ നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നന്നാക്കല്‍, പുതിയ ഫര്‍ണീച്ചറും വാഹനങ്ങളും വാങ്ങുന്നത്, വിദേശ പര്യടനം, ശില്‍പ്പശാല, സെമിനാറുകള്‍, ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കല്‍ എന്നിവ ഒഴിവാക്കണം

Related Articles

Back to top button