KannurKeralaLatest

കതിരൂർ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

“Manju”

അനൂപ് എം സി

കതിരൂർ: ആധുനീക സാങ്കേതികവിദ്യയിലൂടെ രാജ്യാന്തര വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. പൊതു വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായുള്ള സർക്കാറിൻ്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് അഞ്ചരക്കോടി രൂപയുടെ ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി, ഓഫീസ് കെട്ടിട  സമുച്ചയങ്ങളാണ്  നിർമ്മിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയിൽ മലബാർ ഡിസ്ട്രിക് ബോർഡ് സെക്കൻ്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് കുടകിനും തലശ്ശേരിക്കും ഇടയിലുള്ള  ഏക സർക്കാർ വിദ്യാലയമായിരുന്നു.ഇന്ന് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി  വിഭാഗങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന ഈ സ്കൂൾ സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന ഒരുവിദ്യാലയമാണ്.          നാഷണൽ സ്ക്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിൽ ഉൾപ്പെട്ട നൂതനങ്ങളായ ഗാർഡ് നർ, ഒ.എഫ്.ടി, ഡി.എൽ എന്നീ വൊക്കേഷണൽ കോഴ്സുകൾ ,ബയോളജി, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നിവയ്ക്ക് പുറമേ, സൈക്കോളജി, ജേർണലിസം, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ കഴിയുന്ന ഹ്യുമാനിറ്റീസ്  എന്നിവ ഉൾപ്പെട്ടതാണ് ഇവിടത്തെ ഹയർ സെക്കൻ്ററി വിഭാഗം.

അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സിലെ കുട്ടികൾക്ക് ശാസ്ത്രത്തിലും   3D പ്രിൻ്റിംഗ്, റോബോട്ടിക്സ് തുടങ്ങിയ എഞ്ചിനീയറിങ്ങ് ടെക്ക്നോളജിയിലും  പ്രാവീണ്യം നൽകുന്ന അടൽ ടിങ്കറിങ്ങ്  ലാബ് ,കുട്ടികളുടെ സർഗ്ഗശേഷി പ്രദർശിപ്പിക്കുന്നതിനായുള്ള ആർട്ട് ഗാലറി, നവീകരിച്ച കളരി പഠന സൗകര്യം,കായികപരിശീലനം, മികച്ച ലൈബ്രറി, ശാസ്ത്ര- കമ്പ്യൂട്ടർ ലാബുകൾ എന്നിവ ഈ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.
എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, എസ്.പി.സി, എൻ.എസ് ,എസ് എന്നീ സന്നദ്ധ സേവന സേനകളിൽ ചേരുന്നതിനും അസാപ് സ്കിൽ സെൻ്ററിൽ പരിശീലനം നേടുന്നതിനും ഇവിടത്തെ വിദ്യാർത്ഥികൾക്ക്  അവസരമുണ്ട്.

ജൈവ വൈവിധ്യ പരിപാലനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തങ്ങൾക്കും നൽകുന്ന പ്രാധാന്യം മികച്ച ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം എന്നീ  ബഹുമതികൾ ഈ വിദ്യാലയത്തിന് നേടിക്കൊടുത്തിട്ടുണ്ട്. നിരവധി തവണ  മികച്ച പി ടി എ യ്ക്കുള്ള അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 3 ശനിയാഴ്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ. ശ്രീ രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനമന്ത്രി ഡോക്ടർ  ശ്രീ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.ശ്രീഎ.എൻ ഷംസീർ എം.എൽ.എ ഉപഹാരങ്ങൾ സമർപ്പിക്കും.സി.സി.ടി.വി ക്യാമറ  സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.വി. സുമേഷ് നിർവ്വഹിക്കും.

ശ്രി.കെ.മുരളീധരൻ MP, ശ്രീ കെ.കെ.രാഗേഷ് എം.പി., ശ്രി.കെ.വി.സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ മുഖ്യാതിഥികൾ,
ഡി.സി.ടി.വി.ക്യാമറ സിച്ചോൺ കർമ്മം. ശ്രീ. കാരായി രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ.

Related Articles

Back to top button