KannurKeralaLatest

സമാന്തര വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ സംരക്ഷണസംഗമം നടത്തും.

“Manju”

കണ്ണൂർ: കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖലയുടെ പ്രസക്തി വർദ്ധിച്ചുവരികയാണെന്നും പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസവും , അഭ്യസ്തവിദ്യരുടെ തൊഴിലും സംരക്ഷിക്കാൻ ഈ മേഖല നിലനിർത്തേണ്ടത് അനിവാര്യമാണെന്നും സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ എ പ്രഭാകരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. നവംബർ രണ്ടാം വാരം കണ്ണൂരിൽ നടക്കുന്ന സമാന്തര വിദ്യാഭ്യാസ തൊഴിൽ സംരക്ഷണ സംഗമത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തോളം വിദ്യാർത്ഥികളും, പതിനായിരത്തിൽപരം അധ്യാപകഅനധ്യാപകരും ഇപ്പോഴും സമാന്തര മേഖലയിൽ പഠിക്കുകയും ,തൊഴിൽ ചെയ്യുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഈ മേഖലയെ ഇല്ലാതാകുന്ന അവസ്ഥ മാറ്റിയെടുത്ത് സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായും ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ പി ജയബാലൻ, സി അനിൽകുമാർ ,യു. നാരായണൻ ,കെ പ്രസാദ് കോഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സി. അബ്ദുറഹ്മാൻ ,അറബിക്ക്കോളേജ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഇ.വി.അഷ്റഫ്, മുഹമ്മദ് ചിറ്റകത്ത് ,ടി കെ രാജീവൻ കെ പ്രകാശൻ,രാജേഷ് പാലങ്ങാട്ട്,പി.ലക്ഷ്മണൻ, മഹസൂം എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ തൊഴിൽ സംരക്ഷണ സംഗമത്തിന്റെഭാഗമായി നടക്കുന്ന അവകാശ സംരക്ഷണ റാലി കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ സമാപിക്കും. റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 16 ന് 11 മണിക്ക് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ നിർവഹിക്കും. വിവിധ ni രാഷ്ട്രീയവിദ്യാർത്ഥി സംഘടനാ നേതാക്കൾ സംഗമത്തെ അഭിസംബോധന ചെയ്യും.
ശാന്തിഗിരി ന്യൂസ് കണ്ണൂർ
അനൂപ് എം.സി

Related Articles

Back to top button