KeralaLatestThiruvananthapuram

ദേശീയ പ്രക്ഷോഭം; വെഞ്ഞാറമൂട്ടിൽ 619 കേന്ദ്രങ്ങളിൽ ധർണ്ണ

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്:

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ഏര്യയിലെ 619 കേന്ദ്രങ്ങളിൽ ധർണ്ണ നടന്നു. ഏര്യയിലെ 137 ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. കോവിഡ് മാർഗ്ഗ നിർദേശങ്ങളനുസരിച്ച് ഒരു സമരകേന്ദ്രത്തിൽ 5 പേർ വീതമാണ് പങ്കെടുത്തത്. വെഞ്ഞാറമൂട്ടിൽ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.കെ മീരാൻ, കെ ബാബുരാജ്, പി വാമദേവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കുറ്റിമൂട്ടിൽ ജില്ലാ കമ്മിറ്റി അംഗം പി ബിജു ഉദ്ഘാടനം ചെയ്തു.വെമ്പായത്ത് ഏര്യാ ആക്ടിംങ് സെക്രട്ടറി ഇ എ സലിം ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button