IndiaLatest

റോഡിൽ വടിവാളിന് കേക്ക് മുറിച്ച് പിറന്നാളാഘോഷം; 7 പേർ അറസ്റ്റിൽ

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: കോട്ടൂർപുരത്തു പൊതുനിരത്തിൽ വടിവാൾ കൊണ്ടു കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിച്ച പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. ചിത്ര നഗർ നിവാസികളായ എസ്.ദിനകരൻ (19), ആർ. ഷൺമുഖം (24), എഫ്. മൈക്കിൾ (18), ജെ. വിഗ്നേശ് (19), ആർ. നാഗരാജ് (20), യു. മണികണ്ഠൻ (19), പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ ദിനകരന്‍റെ പിറന്നാളാണ് ഇവർ ആഘോഷിച്ചത്. എതിർ സംഘത്തെ വെല്ലുവിളിക്കാനാണ് വടിവാളിന് കേക്ക് കേക്ക് മുറിച്ചത്. റോഡിൽ കേക്ക് മുറിച്ചു ബഹളമുണ്ടാക്കിയ യുവാക്കളെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കാൻ ഉപയോഗിച്ച വടിവാൾ പൊലീസ് പിടിച്ചെടുത്തു. ചിത്ര നഗറിലെ വ്യാപാരിയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച സംഭവത്തിൽ പൊലീസ് തിരഞ്ഞ യുവാക്കളാണ് അറസ്റ്റിലായത്. പൊതുശല്യം സൃഷ്ടിക്കൽ, പിടിച്ചുപറി, ലോക്ഡൗൺ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button