KeralaLatestUncategorized

ശബരിമലയിലെ ഭൂമി തർക്കം ദേവസ്വം ബോര്‍ഡും വനംവകുപ്പും ഒത്തുതീർപ്പിലേക്ക്

“Manju”

പത്തംതിട്ട: ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന് പരിഹാരമാകുന്നു.  171 സെന്റുവീതം പരസ്പരം വിട്ടുനല്‍കാന്‍ ബോര്‍ഡും വനംവകുപ്പും ധാരണയിലെത്തി.
പോലീസ് ബാരക്ക്, പോലീസ് മെസ്, ഗ്യാസ് ഗോഡൗണ്‍, രണ്ട് ടോയ്‌ലെറ്റ് ബ്ലോക്ക്‌, ബെയ്‌ലി പാലത്തിലേക്കുള്ള വഴി, കുറച്ച്‌ വിരിഷെഡ്ഡുകള്‍ എന്നിവയടക്കം 171 സെന്റ് ഭൂമി വനംവകുപ്പ് ബോര്‍ഡിന് വിട്ടുനല്‍കാന്‍ ആണ് തീരുമാനം.ഇതുപ്രകാരമുള്ള റിപ്പോര്‍ട്ടും, പരസ്പരം വിട്ടുനല്‍കാന്‍ സമ്മതിച്ച സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ സ്കെച്ചും ജൂണ്‍ 30-നുമുമ്പ് അഡ്വക്കേറ്റ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Related Articles

Back to top button