KeralaLatest

വടകരയില്‍ മൂന്നു ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കു സ്ഥലംമാറ്റം

“Manju”

വി എം സുരേഷ്കുമാർ

വടകര: വടകരയിലെ മൂന്നു ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഈ മാസം 22 തിങ്കളാഴ്ച സ്ഥലം മാറിപ്പോകുന്നു. അഡീഷണല്‍ ജില്ലാ ജഡ്ജി എം.വി.രാജകുമാര, എംഎസിടി ജഡ്ജി ഷിബു തോമസ്, മുന്‍സിഫ് ടി.കെ.സന്തോഷ് എന്നിവര്‍ക്കാണു മാറ്റം. രാജകുമാരയ്ക്കു കല്‍പറ്റയിലേക്കുംഷിബു തോമസിന് എറണാകുളത്തേക്കും സന്തോഷിന് ആലുവയിലേക്കുമാണ് ട്രാന്‍സ്ഫര്‍.
പുതിയ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി ടോമി വര്‍ഗീസ്, എംഎസിടി ജഡ്ജിയായി ജി.അനില്‍, മുന്‍സിഫായി ദേവിക ലാല്‍ എന്നിവര്‍ ജൂലായി ഒന്നിനു ചുമതലയേല്‍ക്കും.

 

Related Articles

Back to top button