Latest

വിമാനവാഹിനി കപ്പൽ ഐ എ സി വിക്രാന്ത് സന്ദർശിച്ച് മോഹൻലാൽ

“Manju”

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐ എ സി വിക്രാന്ത് സന്ദർശിച്ച് സൂപ്പർ താരം മോഹൻലാൽ. കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച വിക്രാന്ത് സന്ദർശിക്കാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമാണെന്ന് മോഹൻലാൽ പറഞ്ഞു.

ഇന്ത്യയുടെ കപ്പൽ നിർമ്മാണ ചാതുരിയുടെ ഉദാത്തമായ പ്രതീകമാണ് ഐ എ സി വിക്രാന്ത്. ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന നിർമ്മാണ് ചാതുരിയാണ് ഇത്. 13 വർഷം നീണ്ട കൃത്യതയാർന്ന നിർമ്മാണത്തിന് ശേഷം പണിപ്പുരയിൽ നിന്നും സമുദ്രം കാക്കാനിറങ്ങുന്ന വിക്രാന്ത് ഇന്ത്യൻ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ അഭിമാനമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

തനിക്ക് വിക്രാന്ത് സന്ദർശിക്കാൻ അവസരം നൽകിയ നാവിക സേന ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വിസ്മയകരവും വിജയകരവുമായ ഈ നിർമ്മിതിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സല്യൂട്ട്. കടലിൽ വൻ വിജയങ്ങൾ കൊയ്യാൻ ഐ എ സി വിക്രാന്തിന് സാധിക്കട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.

നാവിക സേന ഉദ്യോഗസ്ഥർക്കും സംവിധായകൻ മേജർ രവിക്കും ഒപ്പമാണ് മോഹൻലാൽ ഐ എ സി വിക്രാന്ത് സന്ദർശിച്ചത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റ്നന്റ് കേണൽ പദവി നേടിയ താരമാണ് മോഹൻലാൽ.

Related Articles

Back to top button