IndiaLatest

ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ

“Manju”

അഖിൽ ജെ എൽ

ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടണമെന്ന് എട്ടു സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ആസാം, തെലങ്കാന, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട്  ആവശ്യപ്പെട്ടത്.മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആറു മണിക്കൂര്‍ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച സൂചന. സോണ്‍ നിര്‍ണയവും നിയന്ത്രണങ്ങളും തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സ്വാതന്ത്ര്യം നല്‍കിയേക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ 15 നകം നല്‍കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലായിടത്തേക്കും ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉടനേ ഇല്ലെന്നും സൂചന നല്‍കി

Related Articles

Back to top button