KeralaLatest

ഉത്സവകാലത്തെ കോവിഡ് മാനദണ്ഡങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് ഇളവുകളില്ല

“Manju”

തിരുവനന്തപുരം: രണ്ട ഡോസ് വാക്സിനെക്കാള്‍ കോവിഡ് വന്നുമാറുന്നവരിലാണ് പ്രതിരോധ ശക്തിയെന്ന് തുറന്ന് സമ്മതിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.  ഒരിക്കല്‍ രോഗം ബാധിച്ച്‌ സുഖപ്പെട്ടതിലൂടെ നേടിയെടുത്ത പ്രതിരോധശേഷിയുടെ ഏഴയലത്തെത്താന്‍ വാക്സിന്‍ എടുത്ത, രോഗം ബാധിക്കാത്തവരുടെ പ്രതിരോധശേഷിക്ക് കഴിയില്ല എന്ന പഠന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇസ്രയേലിലായിരുന്നു 500 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠനം നടത്തിയത്. ഇതില്‍ കോവിഡ് വന്ന സുഖം പ്രാപിച്ചവരും അടുത്ത കാലത്ത് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇവരെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. സ്ഥിരമായി ഇവരുടെ രക്തപരിശോധനകള്‍ നടത്തി രക്തത്തിലെ ആന്റിബോഡിയുടെ അളവ് കണക്കാക്കിയിരുന്നു. അതുപോലെ പ്രതിരോധ ശേഷിയും കണക്കാക്കിയിരുന്നു.
വാക്സിന്‍ എടുത്തവരില്‍ ആദ്യകാലത്ത് വലിയ അളവില്‍ ആന്റിബോഡികള്‍ ഉണ്ടായിരുന്നുവെങ്കിലും ക്രമേണ അത് കുറഞ്ഞുവരികയായിരുന്നു. രോഗബാധയിലൂടെ ആന്റിബോഡികള്‍ ആര്‍ജ്ജിച്ചവരിലും കാലക്രമത്തില്‍ ആന്റിബോഡി അളവില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും വാക്സിന്‍ എടുത്തവരില്‍ ഇത് കൂടുതല്‍ വേഗത്തില്‍ സംഭവിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കോവിഡ് വാക്സിനുകളുടെ ആരംഭകാലം മുതല്‍ തന്നെ രോഗബാധയിലൂടെ ഉണ്ടാകുന്ന ആര്‍ജ്ജിത പ്രതിരോധശേഷിയാണോ അതോ വാക്സിന്‍ നല്‍കുന്ന പ്രതിരോധമാണോ കൂടുതല്‍ ഫലപ്രദമെന്ന വാഗ്വാദം നടന്നിരൂന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പല പഠനങ്ങളിലുമ്ബുറത്തുവന്നത് സമ്മിശ്രഫലങ്ങളായിരുന്നു. എന്നാല്‍ സമയം കടന്നുപോകും തോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. ഇരുവിഭാഗങ്ങളിലും പെട്ടവര്‍ക്ക് രോഗം ബാധിക്കുന്ന അവസ്ഥയുണ്ടായി. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ള എല്ലാ ഡോസുകളും എടുത്തവര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍, ഒരിക്കല്‍ കോവിഡ് ബാധിച്ച്‌ സുഖം പ്രാപിച്ചവര്‍ക്കും വീണ്ടും കോവിഡ് ബാധിക്കാന്‍ തുടങ്ങി. മാത്രമല്ല, ചാള്‍സ് രാജകുമാരനെ പോലെ ഒരിക്കല്‍ കോവിഡ് വന്ന് ഭേദമാവുകയും വാക്സിന്റെ മൂന്ന് ഡോസുകള്‍ എടുക്കുകയും ചെയ്തവര്‍ക്കും വീണ്ടും കോവിഡ് ബാധിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ വിദഗ്ദര്‍ പറയുന്നത് ഏതു തരത്തിലുള്ള പ്രതിരോധമാണ് നല്ലത് എന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നു തന്നെയാണ്. ചില സാഹചര്യങ്ങളില്‍ രോഗബാധയില്‍ നിന്നും സുഖം പ്രാപിച്ചവരില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. വാക്സിനും അതുപോലെ ആര്‍ജ്ജിത പ്രതിരോധ ശേഷിയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരെ കുറിച്ച്‌ ഒന്നും പറയുന്നില്ല എന്നതാണ് ഏറെ രസകരം. കോവിഡ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മതപരമായ ചടങ്ങുകള്‍ക്കു സംസ്‌ഥാന സര്‍ക്കാര്‍ ഇന്നലെയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുപ്പിച്ചത്. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്‌സവങ്ങള്‍ക്കും 25 ചതുരശ്രയടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.
72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കോവിഡ്‌ പോസിറ്റീവ്‌ ആയതിന്റെ രേഖ കൈയിലുള്ള 18 വയസിനു മുകളിലുള്ളവര്‍ക്കുമാത്രമേ പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ മുഴുവന്‍ സമയവും മാസ്‌ക്‌ ധരിക്കണം. പന്തലില്‍ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യരുത്‌. പൊതുപരിപാടികളുടെ സംഘാടകര്‍ കോവിഡ്‌ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം എന്നിവയാണ് മറ്റ് മാനദണ്ഡങ്ങള്‍.

Related Articles

Back to top button