IndiaLatest

രാജ്യ സുരക്ഷയാണ് പ്രധാനം, അയോദ്ധ്യയില്‍ ക്ഷേത്രനിര്‍മ്മാണം നിര്‍ത്തി വച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘര്‍ഷം കണക്കിലെടുത്ത് അയോദ്ധ്യയില്‍ രാമജന്മ ഭൂമിയിലെ ക്ഷേത്ര നിര്‍മാണം നിര്‍ത്തിവച്ചു. ജൂലൈ രണ്ടിന് നടത്താനിരുന്ന ഭൂമിപൂജയാണ് മാറ്റിവച്ചത്. രാജ്യ സുരക്ഷയാണ് പ്രധാനമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഭൂമിപൂജ മാറ്റിവയ്ക്കുകയാണെന്നും ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്ബത് റായ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ക്ഷേത്ര നിര്‍മ്മാണവും ഭൂമി പൂജയുമായി ബന്ധപ്പെട്ട പുതിയ തിയതി പിന്നീട് അറിയിക്കുമെന്നും അദേഹം അറിയിച്ചു. അയോദ്ധ്യയിലേക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്താനിരുന്ന സന്ദര്‍ശനവും മാറ്റിവച്ചിട്ടുണ്ട്. അതേമയം ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി വെബ്സൈറ്റിന് രൂപം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button