KeralaKottayamLatest

വീട് കുത്തിപ്പൊളിച്ച്‌ വന്‍ മോഷണം, നഷ്ടപ്പെട്ടത് പണവും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങളും

“Manju”

സിന്ധുമോള്‍ ആര്‍
കോട്ടയം: പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച്‌ വന്‍ മോഷണം. ഉടുമ്പന്‍ചോല വെള്ളറക്കാംപാറ അയ്യപ്പന്റെ മകന്‍ ശെല്‍വത്തിന്റെ വീടിന്റെ മുന്‍വശത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മോഷണവിവരം അറിയുന്നത്. ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് നായും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവുകള്‍ ശേഖരിക്കും.
വീട്ടിലെ അലമാരയിലെ തുണികള്‍ വാരിവലിച്ചിട്ട നിലയിലാണ്. അലമാരിയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമാണ് അപഹരിക്കപ്പെട്ടത്. ഏകദേശം 25 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായിട്ടാണ് അറിയുന്നത്. തലേദിവസം വൈകുന്നേരമാണ് ശെല്‍വം കുടുംബസമേതം ബന്ധുവീട്ടില്‍ പോയത്. ഇത് അറിയാവുന്നവരാവാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുകയാണ്.

Related Articles

Back to top button