KeralaLatest

മാഹിയിലേക്ക് വാഹന പ്രവാഹം

“Manju”

പുതുച്ചേരി: കേന്ദ്ര സര്‍ക്കാരിന് പിന്നാലെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും വാറ്റ് നികുതി ലിറ്ററിന് ഏഴ് രൂപ കുറച്ചു.
പുതിച്ചേരി മേഖലയില്‍ പെട്രോളിന് 23 ശതമാനമായിരുന്ന വാറ്റ് 14.55 ശതമാനമായി കുറച്ചു. ഇതോടെ ലിറ്ററിന് 94.94 രൂപയായി. ഡീസലിന് 83.58 രൂപയും. മാഹിയില്‍ 21.90 ശതമാനമായിരുന്ന വാറ്റ് 13.32 ശതമാനമായി കുറച്ചപ്പോള്‍ പെട്രോള്‍വില ലിറ്ററിന് 92.52 രൂപയായി. ഡീസലിന് 80.94 രൂപയാണ്. കേരളത്തിനെ അപേക്ഷിച്ച്‌ ഇന്ധന വിലയില്‍ വലിയ വ്യത്യാസം ഉണ്ടായതോടെ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ദീര്‍ഘദൂര ബസുകളടക്കം ഇപ്പോള്‍ മാഹിയെയാണ് ആശ്രയിക്കുന്നത്.

Related Articles

Back to top button