IndiaKeralaLatest

സാകേത് ബ്രാഞ്ച് പ്രാര്‍ത്ഥനാലയം സമര്‍പ്പണം കോര്‍ഡിനേഷന്‍ മീറ്റിംഗ് നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിന്റെ പ്രാര്‍ത്ഥനാലയം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള കോര്‍ഡിനേഷന്‍ മീറ്റിംഗ് നടന്നു. ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (2-9-2023 ശനിയാഴ്ച ) ഉച്ചയ്ക്ക് 2.00 മണിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയിലായിരുന്നു മീറ്റിംഗ് നടന്നത്. ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനനി ദിവ്യ ജ്ഞാനതപസ്വിനി, ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാന തപസ്വി, പ്ലാനിംഗ് & ഡെവലപ്മെന്റ് ചീഫ് സ്വാമി നവകൃപ ജ്ഞാനതപസ്വി, ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി എന്നിവര്‍ക്കുപുറമേ വിവിധ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ പ്രതിനിധികള്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമത്തിന്റെ ന്യൂഡല്‍ഹി ബ്രാഞ്ച് പ്രാര്‍ത്ഥനാലയത്തിന് 2023 നവംബര്‍ 19 ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത തിരിതെളിയ്ക്കും. ആശ്രമം ബ്രാഞ്ച് തിരിതെളിക്കലിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മീറ്റിംഗ് ചര്‍ച്ചചെയ്തു.

Related Articles

Back to top button