KeralaLatest

കെഎസ്ആർടിസി ബസ്സുകളിൽ ഡ്രൈവർ കാബിൻ നിർമാണം എടപ്പാൾ റീജനൽ വർക്ക് ഷോപ്പിൽ തുടങ്ങി

“Manju”

 

മലപ്പുറം: കെ എസ് ആർ ടി സി ബസ്സുകളിൽ ഡ്രൈവർ കാബിൻ നിർമ്മാണം ആരംഭിച്ചു.
എടപ്പാൾ റീജിയണൽ വർക് ഷോപ്പിലാണ് പണികൾ പുരോഗമിക്കുന്നത്. എയർപോട്ടുകളിൽ നിന്നും പ്രവാസികളെ വിവിധ ജില്ലകളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള ബസ്സുകളിലാണ് ഡ്രൈവർ കാബിനുകൾ നിർമ്മിക്കുന്നത്. കാഴ്ച മറക്കാത്ത അക്രിലിക് ഷീറ്റുകൾ മെറ്റൽ ഫ്രെമിൽ ഫിറ്റു ചെയ്യുന്നത്. എടപ്പാൾ റീജിയണൽ വർക്ക്ഷോപ്പിന്റെ പരിധിയിലുള്ള പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ഡിപ്പോകളിലെ ബസ്സുകളിലാണ് പ്രവർത്തി പുരോഗമിക്കുന്നത്.കണ്ണൂരും പാപ്പനംകോടും ഡ്രൈവർമാർക്ക് കോവിഡ് ബാധിച്ചതോടെയാണ് ഡ്രൈവർ കാബിൻ പദ്ധതി ആരംഭിച്ചത്.

Related Articles

Back to top button