KannurKeralaLatest

നവപൂജിതം 96 ജില്ലാതല സത്‌സംഗം ആരംഭിച്ചു

നവപൂജിതം ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല സത്സംഗം വള്ളിയായിൽ തുടങ്ങി

“Manju”

വള്ള്യായി : ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന നവപൂജിതം ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല സത്സംഗം വള്ളിയായിൽ തുടങ്ങി. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാനതപസ്വി ഉത്‌ഘാടനം ചെയ്തു. ഗുരു ശിഷ്യ പരസ്പര്യത്തിൽ അധിഷ്ഠിതമായ കർമ്മ ധർമങ്ങളാണു സനാതന ധർമ്മത്തിന്റെ കാതലെന്നു ഉത്ഘടന യോഗത്തിൽ സ്വാമി പറഞ്ഞു. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ചു ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി യോഗത്തിൽ വിശദികരിച്ചു

ഏരിയ സത്സംഗങ്ങൾ, കുടുംബ കൂട്ടായ്മകൾ, സൗഹൃദ സംഗമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി സമൂഹ നന്മ ലക്‌ഷ്യം വെച്ചുള്ള വിവിധ പരിപാടികളാണ് ആശ്രമം ലക്ഷ്യമിടുന്നതെന്ന് സ്വാമി യോഗത്തെ അറിയിച്ചു സെപ്തംബർ ഒന്നിനു തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ 96 മത് ജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്.
കണ്ണൂർ ജില്ലയിലും വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് .

 

Related Articles

Back to top button