IndiaLatest

രാജ്യത്ത് ഇന്നലെ വിതരണം ചെയ്തത് രണ്ടേകാല്‍ കോടി വാക്സിന്‍

“Manju”

രാജ്യത്ത് ഇന്നലെ രണ്ടേകാല്‍ കോടിയിലധികം വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. 18 വയസിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയ ഗോവയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.
സെപ്തംബര്‍ മാസത്തില്‍ ഇത് നാലാം തവണയാണ് രാജ്യത്ത് ഒരു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം രണ്ടേകാല്‍ കോടിയിലധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതോടെ രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം 79 കോടി പിന്നിട്ടു.

ഡിസംബറോടെ രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. വാക്സിന്‍ ഡ്രൈവില്‍ പങ്കാളിയായ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നന്ദി അറിയിച്ചു.

Related Articles

Back to top button