KeralaLatest

പഠന സംബന്ധമായ ആവശ്യത്തിന് സ്മാർട്ട് ഫോൺ കൈമാറി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാഹി : പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നിർധനയായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് പന്തക്കൽ സ്കൂളിലെ അധ്യാപകനായ റീജേഷ് മാസ്റ്ററുടെ അഭ്യർത്ഥന മാനിച്ചു പന്തക്കൽ സി എച്ച് സെന്ററും എം, എസ്, എഫ് മാഹി ഡിസ്ട്രിക്ട് കമ്മിറ്റിയും ചേർന്ന് പഠന സംബന്ധമായ ആവശ്യത്തിന് മൊബൈൽ കൈമാറി
എം എസ്, എഫ് മാഹി ജില്ലാ സെക്രട്ടറി ഹാറൂൺ റീജേഷ് മാസ്റ്റർക്ക് മൊബൈൽ കൈമാറി. വിദ്യാർത്ഥിക്ക് കൈമാറി.പന്തക്കൽ സി.എച്ച് സെന്റർ പ്രസിഡണ്ട് സമീർ പൊന്നമ്പത്ത് ചടങ്ങിൽ സന്നിഹിതനായി.
വരുംദിനങ്ങളിൽ മാഹിയിലെ അർഹതപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തി സ്മാർട്ട് ഫോണുകൾ നൽകുമെന്ന് മാഹി ജില്ലാ എംഎസ്എഫ് സെക്രട്ടറി അറിയിച്ചു.

 

Related Articles

Back to top button