സിന്ധുമോള്‍ ആര്
തിരുവനന്തപുരം: തിരികെയെത്തുന്ന അതിഥിത്തൊഴിലാളികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത നിരീക്ഷണം. നാട്ടിലേക്ക് മടങ്ങിയവരില്‍ ഭൂരിഭാഗവും തിരികെ വരുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. തിരികെ എത്തിക്കുന്നവര്‍ നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കണം.
ഇതുവരെ 3.30 ലക്ഷം അതിഥിത്തൊഴിലാളികള്‍ സംസ്ഥാനത്തുനിന്ന് തിരികെ പോയി. ഒരാള്‍ക്ക് 212 രൂപ എന്ന നിരക്കില്‍ ആറ് കോടിയിലധികം രൂപ ചെലവായെന്ന് അന്തര്‍ സംസ്ഥാന യാത്രാ നോഡല്‍ ഓഫീസര്‍ ബിശ്വനാഥ് സിന്‍ഹ 18ന് നടന്ന അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു. രണ്ടുലക്ഷത്തോളം പേര് ക്യാമ്പുകളിലുണ്ടെന്നാണ് കണക്ക്.