IndiaKeralaLatest

ജിമെയില്‍ പണിമുടക്കി; മണിക്കൂറുകളോളം ഉപഭോക്താക്കള്‍ വലഞ്ഞു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡെല്‍ഹി: ജിമെയില്‍ തകരാറിനെ തുടര്‍ന്ന് ലോകത്താകമാനം ഉപഭോക്താക്കള്‍ മണിക്കൂറുകളോളം വലഞ്ഞു. മെയിലിനൊപ്പം ഫയലുകള്‍ ചേര്‍ത്ത് അയയ്ക്കാന്‍ കഴിയാത്തതാണ് ലോകത്താകമാനമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളെ വലച്ചത്.

മണിക്കൂറുകള്‍ക്ക് ശേഷമാണ് തകരാര്‍ പരിഹരിച്ചത്.ഗൂഗുള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്, ഗൂഗിള്‍ ചാറ്റ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഗ്രൂപ്പ്സ്, ഗൂഗിള്‍ വോയിസ്, ഗൂഗിള്‍ കീപ്പ് എന്നിവയേയും തകരാര്‍ ബാധിച്ചു. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് ജിമെയില്‍ തകരാറിലായത്.

ഫയലുകള്‍ അപ് ലോഡോ, ഡൗണ്‍ ലോഡോ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പല ഉപഭോക്താക്കളും പ്രശ്നം ട്വീറ്റ് ചെയ്തതോടെ താമസിക്കാതെ തകരാര്‍ പരിഹരിക്കുമെന്ന് ജിമെയില്‍ മറുപടി നല്‍കി. 59 ശതമാനം ഉപഭോക്താക്കള്‍ക്ക് ഫയലുകള്‍ അറ്റാച്ച്‌ ചെയ്യാനായില്ലെന്ന് ഡൗണ്‍ഡെറ്റെക്ടര്‍.കോം റിപ്പോര്‍ട്ട് ചെയ്തു. 28 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല.

Related Articles

Back to top button