IndiaLatest

റിപുണ്‍ ബോറ തൃണമൂലിലേക്ക്

“Manju”

ദിസ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളിലെ തര്‍ക്കങ്ങള്‍ മുതല്‍ നേതാക്കളുടെ കൂറുമാറ്റം വരെയുള്ള നിരവധി സംഭവ വികാസങ്ങള്‍ക്കാണ് രാജ്യം സാക്ഷിയാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയും പുതിയ രാഷ്ട്രീയ കക്ഷികളുടെ ഉദയവും തുടങ്ങിയ നിരവധി നാടകീയ സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അസമിലെ കോണ്‍ഗ്രസ് മുന്‍ പി.സി.സി അധ്യക്ഷനും രാജ്യസഭാംഗവുമായ റിപുണ്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ പാര്‍ട്ടി സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്ന ടി.എം.സിക്ക് ബോറയുടെ വരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ബദലായി ഉയര്‍ന്നുവരാനാണ് ടി.എം.സി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ റിപുണ്‍ ബോറ നിഷേധിച്ചിട്ടുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളായ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ നേതാക്കള്‍ കൂറുമാറുന്നത് ദേശീയ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും.

Related Articles

Back to top button