KeralaLatest

ഗുരുവിന്റെ ത്യാഗത്തിന്റെ സുകൃതികളാണ് ഗുരുധർമ്മപ്രകാശസഭ അംഗങ്ങൾ – സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : എഴുപത്തിരണ്ട് സംവത്സരങ്ങൾ നീണ്ട ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ സുകൃതധന്യതയാണ് നമുക്ക് ഓരോരുത്തർക്കും ലഭിച്ച സന്ന്യാസമെന്നും നമുക്കുണ്ടാകുന്ന ചെറിയ വിഷമങ്ങൾ ഗുരു അനുഭവിച്ച മഹാത്യാഗത്തിനു മുന്നിൽ ഏറെ നിസാരമാണെന്നും സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളൂടെ മൂന്നാം ദിനമായ ഇന്ന് (28/09/2022 ബുധനാഴ്ച ) സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ ഗുരുധർമ്മപ്രകാശസഭ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി. 1991 മുതലാണ് ആശ്രമത്തിൽ സ്ഥിരമായി നിൽക്കുന്നത്. നാലു വർഷം സിദ്ധത്തിലും അങ്ങാടിക്കടയിലുമൊക്കെ സേവനം അനുഷ്ടിച്ചു. സഹകരണമന്ദിര സമർപ്പണത്തിനു ശേഷം ഒരു ദിവസം ഗുരു വിളിപ്പിച്ചു. കല്ലാർ ഉപാശ്രമത്തിലേക്ക് പോകണമെന്ന് പറഞ്ഞു. മുന്ന് പ്രധാന കാര്യങ്ങളാണ് ഗുരു അന്നു പറഞ്ഞത് ” നീ പ്രാർത്ഥിക്കണം, അവിടെ വരുന്നവർക്ക് നല്ലതുപോലെ ആഹാരം കൊടുക്കണം. ആളുകളെ അടുപ്പിച്ചു നിർത്തണം” . ഈ മൂന്ന് കാര്യങ്ങളാണ് ഓരോ ഉപാശ്രമങ്ങളിലും സന്യസ്തർ പാലിക്കേണ്ടതെന്നും അതു പാലിക്കുമ്പോൾ തന്നെ സർവ്വ ഐശ്വര്യവും ആശ്രമത്തിനും അന്തേവാസികൾക്കും ഉണ്ടാകുമെന്നും സ്വാമി സ്വന്തം അനുഭവങ്ങൾ വിവരിച്ച് കൊണ്ട് പറഞ്ഞു. ഗുരുവിന്റെ തപോഭൂമിയാണ് ബ്രാഞ്ചാശ്രമങ്ങളെന്നും പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കർമ്മം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ ഗുരു നമ്മെ പരിണാമപ്പെടുത്തുകയാണെന്നും സ്വാമി കൂട്ടിച്ചേർത്തു.

Related Articles

Back to top button