InternationalLatest

ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി

“Manju”

ശ്രീജ.എസ്

സൗദി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമേ ഇക്കുറി ഹജ്ജ് തീര്‍ത്ഥാടനം അനുവദിക്കുകയുള്ളൂ. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് അനുമതിയില്ല. നിയന്ത്രണങ്ങളോടെയായിരിക്കും തീര്‍ത്ഥാടനമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഉംറ പൂര്‍ണമായി നിറുത്തിയതിന് പിന്നാലെയാണ് ഹജ്ജ് പരിമിതപ്പെടുത്താനുള്ള തീരുമാനം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം രണ്ട് ലക്ഷം ഇന്ത്യാക്കാരടക്കം 25 ലക്ഷം പേരാണ് ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്.

റംസാന്‍ നോമ്പുകാലത്തുണ്ടായിരുന്നതു പോലെ നിയന്ത്രണങ്ങളോടെയായിരിക്കും മക്ക, മദീന വിശുദ്ധ നഗരങ്ങളിലെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുക എന്നും മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയ ബന്ധിതമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ 24 ന് പിഎസ്‌സി ആസ്ഥാനത്തിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കും.

Related Articles

Back to top button