InternationalLatest

പുതിയ വീട് വാങ്ങി ഒരു മാസം തികയും മുന്‍പേ പ്രവാസികള്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍

“Manju”

സിന്ധുമോള്‍ ആര്‍

വാഷിം‌ഗ്‌ടണ്‍: ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ അമേരിക്കയിലെ ന്യൂജഴ്സിയിലെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ പുതുതായി വാങ്ങി താമസം ആരംഭിച്ച വീട്ടിലാണ് അപകടം നടന്നത്. ന്യൂജഴ്സിയിലെ ഈസ്റ്റ് ബ്രന്‍സ്‌വിക്കിലെ വസതിയിലാണ് സംഭവം. ഭരത്പട്ടേല്‍, മരുമകള്‍ നിഷ, നിഷയുടെ എട്ടുവയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിന് പിന്നാലെയാണ് ദുരന്തം നടന്നത്. വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൂന്നരയടി ആഴമുള്ളതാണ് കുളം. അഞ്ച് കിടക്കമുറികളുള്ള വീട് ഭരത് പട്ടേല്‍ കഴിഞ്ഞമാസമാണ് മൂന്നുകോടി നാല്‍പത് ലക്ഷം രൂപയ്ക്ക് വാങ്ങിയത്

Related Articles

Back to top button