KeralaLatestThrissur

പ്രളയകാലത്തെ മുന്നിൽ കണ്ടുള്ള പ്രവർത്തനം

“Manju”

ബിന്ദുലാൽ തൃശൂർ

അടാട്ട് ഗ്രാമപഞ്ചായത്തിലെ പുഴയ്ക്കൽ മേബ്ലിക്കാട്ട് തോട്ടിലെ കുളവാഴയും ചണ്ടികളും മാറ്റൽ തുടങ്ങി. പ്രളയകാലത്തെ മുന്നിൽ കണ്ട് തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ചൂരക്കാട്ടുകര പി എം, കുറ്റൂർ റോഡ്, മുതുവറ കിഴക്കു ഭാഗം എന്നിവിടങ്ങളിലെ ചണ്ടികളും കുളവാഴകളുമാണ് നീക്കി തുടങ്ങിയത്. ഇത് നീക്കിയാൽ തോട്ടിലെ നീരൊഴുക്ക് മെച്ചപ്പെടും. കഴിഞ്ഞ രണ്ടു പ്രളയങ്ങളെ തുടർന്ന് തോട് ദിവസങ്ങളോളം നിറഞ്ഞൊഴുകിയിരുന്നു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ജയചന്ദ്രൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Related Articles

Back to top button