IndiaKerala

സഹകരണ മേഖലയിൽ സുതാര്യത ഉറപ്പു വരുത്താൻ അമിത് ഷാ ഇടപെടണം: കുമ്മനം

“Manju”

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കരുവന്നൂർ മാവേലിക്കര തഴക്കര സഹകരണ ബാങ്കുകളിലെ വൻ സാമ്പത്തിക തട്ടിപ്പുകൾക്കു പിന്നാലെയാണ് സംസ്ഥാനത്തെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞത്. സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പു വരുത്താൻ സഹകരണ വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടേണ്ടതുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Related Articles

Back to top button