KeralaLatestThrissur

തൃശ്ശൂർ നഗരത്തിൽ കർശന നിയന്ത്രണം

“Manju”

ബിന്ദുലാൽ തൃശൂർ

കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കൂടുൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ചതോടെ തൃശൂർ നഗരം ഭാഗികമായി അടച്ചു. കോർപറേഷനിലെ തേക്കിൻകാട് ഡിവിഷൻ ഉൾപ്പെടെ ഇന്നലെ ജില്ലാ കളക്ടർ കണ്ടൈന്മെന്റ് സോണ് ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് പൊലീസ് റൂട്ട്മാർച്ച് നടത്തി.
തൃശൂർ കോർപറേഷൻ പരിധിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന കൊക്കാല ഡിവിഷൻ, തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട് ഉൾപ്പെടുന്ന തേക്കിൻകാട് ഡിവിഷൻ എന്നിവക്ക് പുറമെ പാട്ടുരായ്ക്കൽ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എൽത്തുരുത്ത് ഡിവിഷനുകൾ ഇന്നലെ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. പ്രദേശങ്ങളിൽ ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ പൊലീസ് പരിശോധന ശക്തമാക്കി.
അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾ തുറക്കാനനുമതിയുണ്ട്. കുന്നംകുളം നഗരസഭയിലെ 07,08,11,15,19,20 വാർഡുകളും കാട്ടകാമ്പാൽ പഞ്ചായത്ത് 06, 07,09 വർഡുകളും കണ്ടൈന്മെന്റ് സോണുകളാണ്.

കുന്നംകുളത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസിന് എതിരെ പൊലീസ് നടപടി സ്വീകരിച്ചു. തൃശൂരിലേക്ക് 25 യാത്രക്കാരുമായി സർവീസ് ആരംഭിക്കുന്നതിനിടയിലാണ് നടപടി. കുന്നംകുളത്ത് സർവീസ് നടത്തിയ അഞ്ച് ഓട്ടോറിക്ഷകൾക്ക് എതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button