KeralaLatest

പെട്രോൾ വില പ്രവചിക്കൂ സമ്മാനം നേടൂ

“Manju”

കുന്നോന്നി • ‘പെട്രോൾ വില പ്രവചിക്കാം, 5 ലീറ്റർ പെട്രോൾ സമ്മാനമായി നേടാം’ എന്ന പ്രഖ്യാപനവുമായി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മിറ്റി. തുടർച്ചയായ ദിവസങ്ങളിൽ പെട്രോൾ ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ കൊള്ളയ്ക്കെതിരെ നടത്തുന്ന വ്യത്യസ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പ്രവചന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 4 നിബന്ധനകളാണു മത്സരത്തിലുള്ളത്.

മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂലൈ 3ലെ വില ഈമാസം 29നു വൈകിട്ട് 5നു മുൻപ് പ്രവചിക്കണം. പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവർ പങ്കെടുക്കുന്നവർ പെട്രോളിന്റെ വിലയും അയയ്ക്കുന്ന ആളിന്റെ പേരും 7909 253913, 9961 27 7508. എന്നീ വാട്സാപ് നമ്പറിലേക്ക് അയയ്ക്കണം. ‌‌ഒന്നിൽ കൂടുതൽ ആളുകൾ ശരിയുത്തരം അയച്ചാൽ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പൂഞ്ഞാർ എച്ച്പി പമ്പിലെ ജൂലൈ മൂന്നിൽ രേഖപ്പെടുത്തുന്ന വിലയാണു കണക്കാക്കുന്നത്. വിജയിക്ക് 5 ലീറ്റർ പെട്രോൾ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button