KeralaLatestThiruvananthapuram

കോവിഡിൽ ജീവിതം ലോക്ക് ഡൗണായ  തൊഴിലാളികൾക്ക്  സൗണ്ട് അസോസിയേഷന്‍റെ കരുതൽ

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് : കോവിഡ് വ്യാപനം മൂലം ഉത്സവങ്ങളും, ആഘോഷങ്ങളും നിർത്തിവച്ചതോടെ തൊഴിൽ ഇല്ലാതായ സൗണ്ട് മേഖലയിലെ തൊഴിലാളികൾക്ക് സൗണ്ട് അസോസിയേഷന്‍റെ കരുതൽ.

തിരുവനന്തപുരം സൗണ്ട് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് വെഞ്ഞാറമൂട് മേഘല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മുഴുവൻ .തൊഴിലാളികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകിയാണ് സംഘടന മാതൃകയായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെമ്പൂര് മുദ്ര സൗണ്ട്സ് ഹാളിൽ നടന്ന ചടങ്ങിൽ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്‍റ് ശേഖരൻ നായർ നിർവ്വഹിച്ചു. മേഘല പ്രസിഡന്‍റ് ഹുസൈന്‍റെ അധ്യക്ഷനായിരുന്നു.   താലൂക്ക് പ്രസിഡന്‍റ് രാഗേഷ്ബാബു, താലൂക്ക് ട്രഷറർ വിനോദ് പിരപ്പൻകോട്, മീഡിയ കൺവീനർ സദീർ കാരുണ്യം, ഗിരീഷ് മുദ്ര എന്നിവർ പങ്കെടുത്തു. ഉത്സവ കമ്മിറ്റികൾ, ക്ലബ്ബുകൾ, സൗണ്ട്സ് ഉടമകൾ എന്നിവരുടെ സഹകണത്തേടെയാണ് പദ്ധതി നടപ്പിലാക്കിയത്.

Related Articles

Back to top button