KeralaLatest

വ്യാപാരികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

“Manju”

തിരുവനന്തപുരം: കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന സൂചനയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വെക്കുന്നുണ്ട്.

വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാരിന്റെ ഭാ​ഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം തുടര്‍നിലപാട് സ്വീകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗം ഇന്ന് തന്നെ തിരുവനന്തപുരത്ത് ചേരും.

നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രിയമാണെന്ന വാദമാണ് ഉയരുന്നത്. കൂടുതല്‍ സമയം കടകള്‍ തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് വ്യാപാരികളുടെ നിലപാട്. കൂടുതല്‍ ദിവസം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. പെരുന്നാളിന്റെ സാഹചര്യത്തിലും ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന.

Related Articles

Back to top button