IndiaLatest

ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

കൊച്ചി : ഓഫീസുകളിലെയും തൊഴിലിടങ്ങളിലെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കൊറോണ രോഗബാധയെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ ഈ ആപ്പ് ഉപകരിക്കുന്നതാണ്. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാണെന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് വിശദീകരണം . ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.

Related Articles

Back to top button