KeralaLatest

എസ്.എന്‍.ഡി.പി. വെട്ടിക്കോട് ശാഖയില്‍ യൂത്ത് മൂവ്മെന്‍റ് കമ്മിറ്റി രൂപീകരിച്ചു

“Manju”

മനുനായര്‍

എസ്.എന്‍.ഡി.പി.യോഗം ചാരുമൂട് യൂണിയിനിലെ 4277 നമ്പര്‍ വെട്ടിക്കോട് ശാഖയില്‍ യൂത്ത് മൂവ്മെന്‍റ് കമ്മിറ്റി രൂപീകരിച്ചു. യോഗം ചാരുംമൂട് യൂണിയന്‍ ചെയര്‍മാന്‍ വി.ജയകുമാര്‍ പാറപ്പുറം ഉത്ഘാടനം ചെയ്തു.

കണ്‍വീനര്‍ ബി. സത്യപാല്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ രജ്ഞിത്ത് ചുനക്കര, യൂത്ത് മൂവ്മെന്‍റ് ചെയര്‍മാന്‍ വിഷ്ണു, കണ്‍വീനര്‍ അനുരാജ്, ജോയിന്‍റ് കണ്‍വീനര്‍ മഹേഷ്, ശാഖ പ്രസി‍ഡന്‍റ് ഷിബു, സെക്രട്ടറി സുമേഷ്‍ എന്നിവര്‍ സംസാരിച്ചു.

അഭിരാജ് (പ്രസി‍ഡന്‍റ്), പ്രണവ് (സെക്രട്ടറി), ആരോമല്‍ (വൈസ് പ്രസി‍ഡന്‍റ്), വിപിന്‍, മഹേഷ് (യൂണിയന്‍ കമ്മിറ്റി മെമ്പര്‍മാര്‍) എന്നിവരെ ഭാരവാഹികളായും ജൂണ്‍ 21-ാം തീയതി തെരഞ്ഞെടുത്തു.

Related Articles

Back to top button