KeralaLatest

അൽഖായിദ ബന്ധം: കേരളത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത, മലയാളികളും കുടുങ്ങും

“Manju”

തിരുവനന്തപുരം • അൽഖായിദ ബന്ധത്തിന്റെ പേരിൽ കേരളത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത. ഭോപാൽ, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലർ എൻഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതിൽ മലയാളികളുമുണ്ടെന്നുമാണു വിവരം. എൻഐഎ സംഘം രണ്ടാഴ്ച മുൻപു കേരളത്തിൽ പലയിടത്തും തങ്ങിയിരുന്നു.

ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്ന 30 പേർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുൽ മുജാഹിദീൻ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തിൽ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ൽ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജൻസികൾ പറയുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തിൽ താമസിച്ചിരുന്നവരാണ് ഇവർ. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവർത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

Related Articles

Back to top button