IdukkiKeralaLatest

ഇടുക്കി ജില്ലയില്‍ എസ്എസ്എല്‍എസി വിജയ ശതമാനം 99.23

“Manju”

 

ഇടുക്കി: ഇടുക്കി ജില്ലയില്‍ എസ്എസ്എല്‍എസി പരീക്ഷ എഴുതിയ 11472 വിദ്യാര്‍ത്ഥികളില്‍ 11384 പേരും തുടര്‍ പഠനത്തിന് യോഗ്യരായി. 59 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. 122 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ജില്ലയില്‍ വിജയ ശതമാനം 99.23 ആണ്. കട്ടപ്പന വിദ്യാഭ്യാസ ഉപ ജില്ലയില്‍ 98.98 ഉം, തൊടുപുഴ വിദ്യാഭ്യാസ ഉപ ജില്ലയില്‍ 99.55 ഉം ആണ് വിജയ ശതമാനം.
തൊടുപുഴയില്‍ പരീക്ഷ എഴുതിയ 5117 വിദ്യാര്‍ത്ഥികളില്‍ 5094 പേരും കട്ടപ്പനയില്‍ പരീക്ഷ എഴുതിയ 6355 വിദ്യാര്‍ത്ഥികളില്‍ 6290 പേരും തുടര്‍ പഠനത്തിന് യോഗ്യരായി. 56 എയ്ഡഡ് സ്‌കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. 691 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളിലെ 122 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

Related Articles

Back to top button